KeralaNews

കൊടുവള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; മരണം മൂന്നായി

കോഴിക്കോട്: കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വാവാട് പുല്‍കുഴിയില്‍ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന (70) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്. വാവാട് കണ്ണിപ്പുറായില്‍ സുഹറ (50) തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ മരിച്ചിരുന്നു.

ശനിയാഴ്ച രാത്രി വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപത്തായിരുന്നു അപകടം. സുഹറയുടെ സഹോദരി കണ്ണിപ്പുറായില്‍ മറിയ (65) അപകട ദിവസംതന്നെ മരിച്ചിരുന്നു. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരക്കണ്ടിയില്‍ ഫിദ (23) എന്നിവര്‍ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button