24.2 C
Kottayam
Monday, October 21, 2024

‘ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഞങ്ങളല്ല, ഹിസ്ബുള്ളയാണ്‘ ; വിശദീകരണവുമായി ഇറാൻ

Must read

ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ റെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ. മാത്രവുമല്ല ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് പ്രസ്താവനയും ഇറാൻറെ ഭാഗത്ത് നിന്നുണ്ടായി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഇറാൻ യുഎൻ മിഷൻ ആണ് ഔദ്യോഗികമായി അറിയിച്ചത്.

ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ്  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുനേരേ ഇറാൻ പിന്തുണയുള്ള ലെബനീസ്  ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം. ഇതോടെ മേഖലയിൽ പിരിമുറുക്കം വർദ്ധിച്ചു. സംഭവത്തിൽ ഇറാൻ തങ്ങളുടെ പങ്ക് നിഷേധിക്കുകയും ഇറാൻ പിന്തുണയുള്ള ലെബനൻ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ മേൽ കുറ്റം ചുമത്തുകയും ചെയ്തു.

“ലെബനീസ് ഹിസ്ബുള്ളയാണ് ഈ നടപടി സ്വീകരിച്ചത്,” ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻറെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വളരെ ഗുരുതരമായ തെററ് എന്നാണ് വധശ്രമത്തോട് പ്രതികരിച്ചുകൊണ്ട് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. എന്നെയും എൻറെ ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. രാജ്യത്തിൻറെ ഭാവി സുരക്ഷിതമാക്കാൻ ശത്രുക്കൾക്കെതിരെയുള്ള ന്യായമായ യുദ്ധം തുടരുന്നതിൽ നിന്ന് എന്നെയോ ഇസ്രായേൽ രാഷ്ട്രത്തെയോ തടയാൻ ഇതുകൊണ്ട് സാധിക്കില്ല.

തിന്മയുടെ അച്ചുതണ്ടിലുള്ള ഇറാനോടും പ്രതിനിധികളോടും ഞാൻ പറയുന്നു, ’ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടിവരും’. തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും ഇല്ലാതാക്കുന്നത് ഞങ്ങൾ തുടരും. ബന്ദികളെ ഗാസയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. വടക്കൻ അതിർത്തിയിൽ താമസിക്കുന്ന നമ്മുടെ പൗരന്മാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരിച്ചയക്കും. മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചിരിക്കുന്നു.എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കാനും വരും തലമുറയുടെ  സുരക്ഷാ യാഥാർത്ഥ്യമാക്കാനും  ഇസ്രായേൽ നിശ്ചയിച്ചിരിക്കുന്നു,നെതന്യാഹു പറഞ്ഞു.

വടക്കൻ ഇസ്രയേലിലെ സീസേറിയയിലുള്ള നെതന്യാഹുവിന്റെ സ്വകാര്യവസതിയെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച രാവിലെ ഡ്രോണെത്തിയത്. നെതന്യാഹുവും ഭാര്യ സാറയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ ഇസ്രായേലിലേക്ക് രണ്ടുതവണയായി 55-ഓളം മിസൈലുകളാണ്  ഹിസ്ബുള്ള അയച്ചത്. മിസൈലിന്റെ കഷണങ്ങൾ പതിച്ച് അൻപതുകാരൻ മരിണപ്പെടുകയും ചെയ്തു. നാലുപേർക്ക് പരിക്കേറ്റു. സെപ്റ്റംബറിലും നെതന്യാഹുവിനെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായിരുന്നു. നെതന്യാഹു സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ, ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിവെ ബെൻ ഗുറിയോൺ വിമാനത്താവളത്തിനുനേരേ യെമെനിലെ ഹൂതിവിമതർ ബാലിസ്റ്റിക് മിസൈൽ തൊടുത്തിരുന്നു. അത് ഇസ്രയേലിന്റെ മിസൈൽപ്രതിരോധസംവിധാനം നിർവീര്യമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിലെ ഹോട്ടലിൽ പെൺവാണിഭ സംഘം പിടിയിൽ; 7 സ്ത്രീകളും 5 പുരുഷൻമാരും കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം...

വീഡിയോ കോൾ റെക്കോര്‍ഡ് ചെയ്തു, വീട്ടമ്മയുടെ നഗ്നദൃശ്യം കുട്ടുകാര്‍ക്കും സോഷ്യൽ മീഡിയയിലും പങ്കുവച്ചു,യുവാവ് അറസ്റ്റിൽ

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിൽ താമസിക്കുന്ന തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ദൃശ്യങ്ങൾ പ്രതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സമൂഹ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു

ശ്രീനഗർ:: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരരുടെ വെടിയേറ്റ് എത്രപേര്‍ക്ക്...

പിപി ദിവ്യയുടെ വിധി ദിനം ? അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്...

ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം പിന്നാലെ ‘ദന’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. 'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ...

Popular this week