ഈ ചീത്തവിളികൾക്കെല്ലാം ഉത്തരവാദി അമ്മ, വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുത്ത് നൽകുന്നു; സുന്ദരിയായി ഒരുങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഹണിറോസ്
കൊച്ചി: സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഒരുപോലെ മിന്നുന്ന താരമാണ് ഹണിറോസ്.താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു.
തൊടുപുഴക്കാരിയായ ഹണിയുടെ കൂടെ എല്ലായിപ്പോഴും അച്ഛൻ വർഗീസ് തോമസിനെയും അമ്മ റോസ് വർഗീസിനെയും കാണാം. മകൾക്കൊപ്പം നിഴൽപോലെ നടന്ന് സംരക്ഷിക്കുന്ന മാതാപിതാക്കളാണ് ഹണിയുടെ ശക്തിയും ധൈര്യവും. തെന്നിന്ത്യയിലെയും സോഷ്യൽമീഡിയയിലെയും മിന്നും താരമായതിനാൽ ഒട്ടേറെ ഉദ്ഘാടനപരിപാടികൾക്ക് ഹണി പങ്കെടുക്കാറുണ്ട്.
താരത്തിന്റെ സ്റ്റൈലിഷ് ഡ്രസുകളും മേക്കപ്പും ഇതോടൊപ്പം ചർച്ചയാവാറുണ്ട്. ഇടയ്ക്ക് ഈ വസ്ത്രധാരണം ആളുകൾ വിമർശിക്കാറും വലിയ രീതിയിൽ ട്രോളുകൾക്കും കാരണമാകാറുണ്ട്. എന്നാൽ ഇതിലൊന്നും ഹണി പ്രതികരിക്കാറില്ല. അപ്പോഴൊക്കെ ഹണിയുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ആരാണെന്ന് ആരാധകർ ചോദിക്കാറുണ്ട്.
എന്നാലിതാ അതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ഹണിയുടെ വസ്ത്രങ്ങളൊക്കെ തിരഞ്ഞെടുക്കുന്നത് അമ്മ റോസ് വർഗീസാണത്രേ. ‘ എന്റെ കോസ്റ്റിയൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷേ തെറി കേൾക്കുന്നത് താനാണെന്ന് ഹണി പറയുന്നു. ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകിൽ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണെന്ന് റോസ് വർഗീസ് പറയുന്നു.
പക്ഷേ എന്റെ പേര് അവൾ എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷൻ സെൻസ് ജനിച്ചപ്പോൾ മുതൽ എനിക്കുണ്ട്. ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നിൽക്കണമെന്ന് എനിക്കുണ്ട്. കുഞ്ഞിലെ മുതൽ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാൻ കൊണ്ടുപോയിരുന്നതെന്നും അമ്മ റോസ് വർഗീസ് കൂട്ടിച്ചേർത്തു. എനിക്ക് മേക്കപ്പ് ചെയ്ത് തരാൻ ഹണിക്ക് ഇഷ്ടമല്ല. ഞാൻ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കും. കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാൻ സാരി ഉടുത്തതെന്നും അമ്മ പറയുന്നു.
അതേസമയം ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് താൻ എന്ന് നടി നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് വെളുക്കാൻ അല്ല,സ്‌കിൻ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണെന്നും താരം പറഞ്ഞിരുന്നു.