24.2 C
Kottayam
Monday, October 14, 2024

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

Must read

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായാണ് എന്‍ഐഎ സംശയിക്കുന്നത്. അതേസമയം കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോയും എന്‍ഐഎ പുറത്തു വിട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.

രാജ്യത്ത് വ്യാപകമായി ട്രെയിൻ അപകടങ്ങൾ നടക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുന്നതായി കേന്ദ്രവും എൻ ഐ എ യും സംശയിക്കുന്നുണ്ട്. ഇന്നും ഉത്തർപ്രദേശിലെ റെയിൽപാളത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗ്യാസ് കുറ്റി കണ്ടെത്തിയിരുന്നു. ലോക്കോ പയലറ്റിന്റെ അവസരോചിതമായ പ്രവൃത്തിയാണ് വലിയ അപകടം ഒഴിവാക്കിയത്.

പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കാൻ ശ്രമിച്ച നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷയിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് സമാനമായാണ് ഇപ്പോൾ ട്രെയിൻ അപകടങ്ങളുടെ കാര്യത്തിലും നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വകാര്യ വീഡിയോ ലീക്ക് ആയെന്ന് ആരാധകർ; ആസ്വദിച്ചോളൂ എന്ന് കമന്റ് ചെയ്ത് നടി ഓവിയ

ചെന്നൈ: മലയാളിയായ തെന്നിന്ത്യൻ താരം ഓവിയയുടെ പേരിൽ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ വീഡിയോ പ്രചരിക്കുന്നതിനേക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് ഇത് ശ്രദ്ധയിൽ പെടുത്തിയ ആരാധകരോടുള്ള നടിയുടെ പ്രതികരണമാണ്.വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട്...

ഇറാനെ ഇല്ലാതാക്കാൻ അമേരിക്കയും, ഇസ്രായേലിലേക്ക് “താഡ് “മിസൈൽ പ്രതിരോധ സംവിധാനവും 100 ട്രൂപ്പുകളെയും അയക്കാൻ അനുമതി; നിർണായക നീക്കവുമായി പെന്റഗൺ

വാഷിംഗ്‌ടൺ: ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഇറാനും ഹിസ്‌ബൊള്ളായും കോപ്പ് കൂട്ടുമ്പോൾ ശക്തമായ ശക്തമായ നടപടിയുമായി അമേരിക്ക. ഇറാന്റെ ആക്രമണങ്ങളിൽ നിന്നും ഇസ്രയേലിനെ സംരക്ഷിക്കാൻ തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി...

മദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കേസെടുത്ത് പോലീസ്; വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതെ നടൻ

തിരുവനനന്തപുരം : സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട്...

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

കൊച്ചി:  നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ്...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....

Popular this week