24.2 C
Kottayam
Wednesday, October 9, 2024

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍വര്‍ മാപ്പുപറഞ്ഞത്.

‘നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന പരാമര്‍ശം ഉണ്ടായി.

അപ്പന്റെ അപ്പന്‍ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാന്‍ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പി.വി അന്‍വര്‍ പറഞ്ഞു.

നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ചാണ് അന്‍വര്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ജീവിക്കാന്‍ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉള്‍പ്പടെ അന്‍വര്‍ ആരോപിച്ചു. ഈ കപ്പല്‍ മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.

‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും. അതില്‍ യാതൊരു തര്‍ക്കവുമില്ല. എന്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല’, എന്നും അന്‍വര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതേസമയം ഇന്നും വിമര്‍ശനം ഉയര്‍ത്തിയിരുന്നു അന്‍വര്‍. ഡിഎംകെയുടെ പതാകയുടെ നിറത്തിന് സമാനമായി കറുപ്പും ചുവപ്പും നിറത്തിലുള്ള ഷാളും ചുവപ്പ് തോര്‍ത്തും കയ്യില്‍ കരുതിയാണ് അന്‍വര്‍ എത്തിയത്. രക്തസാക്ഷികളുടെയും തൊഴിലാളികളുടെയും പ്രതീകമാണ് ഇവയെന്ന് അന്‍വര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ അന്‍വര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ജുഡീഷ്യല്‍ അന്വേഷണം വേണം. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഗവര്‍ണറെ കണ്ട് പൊലീസില്‍ വിശ്വാസമില്ലെന്ന് അറിയിച്ചു’, പി വി അന്‍വര്‍ പറഞ്ഞു.

എസ്‌ഐടി അന്വേഷണം സത്യസന്ധമല്ല. ഡിജിപി നല്ല തീരുമാനങ്ങള്‍ എടുക്കുന്നയാളാണ്. അതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ ആളുകളാണ്. സ്വര്‍ണക്കടത്ത് കേസില്‍ ആരുടേയും മൊഴി എടുത്തില്ല. എല്ലാ കാര്യങ്ങളും ഗവര്‍ണറെ ബോധിപ്പിച്ചു. ഗവര്‍ണര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. തൃശ്ശൂര്‍ പൂരം കലക്കലിലാണ് അജിത് കുമാറിനെതിരെ നടപടി. മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ എസ്‌ഐടി സമര്‍പ്പിച്ചിട്ടില്ല. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.

ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ പോകാതിരുന്നത്. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരെയും പി വി അന്‍വര്‍ രംഗത്തെത്തി. 45 ഓളം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി വെട്ടിയ സ്പീക്കര്‍ കവല ചട്ടമ്പിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്യേണ്ട പണിയല്ല അത്. പരസ്യകമ്പനിയോ പി ആര്‍ ഏജന്‍സിയോ ചെയ്യേണ്ട പണിയാണ് ഇതെന്നും അന്‍വര്‍ വിമര്‍ശിച്ചു.

‘മുങ്ങാന്‍ പോകുന്ന കപ്പലാണിത്. കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. തന്നെ ജയിലില്‍ അടച്ചേക്കാം. എന്നെങ്കിലും തെളിവുകള്‍ എല്ലാം പുറത്തുവരും. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസം ആക്കും. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും’, പി വി അന്‍വര്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; കെ. ബിനുമോൾ സിപിഎം സ്ഥാനാർഥി?

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും. ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളാണ്. മലമ്പുഴ ഡിവിഷനില്‍...

അസാധാരണം!അതിഷിയുടെ സാധനങ്ങൾ പുറത്തിട്ടു;ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് സീൽ ചെയ്ത് പിഡബ്ല്യുഡി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ വസതി സീല്‍ ചെയ്ത് പിഡബ്ല്യുഡി. സിവില്‍ ലൈന്‍സിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലെ വസതിയാണ് സീല്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട് പൂട്ടി...

രത്തൻ ടാറ്റ ഗുരുതരാവസ്ഥയില്‍? തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതായി അടുത്ത വൃത്തങ്ങൾ

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിശദാംശങ്ങൾ...

75000രൂപ കൈക്കൂലി ഗൂഗിൾപേ വഴി ;ഡി.എം.ഒ വിജിലൻസിന്റെ ഡിജിറ്റൽ ട്രാപ്പിൽ കുടുങ്ങി

ഇടുക്കി: റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസിന്റെ പിടിയിൽ. ഇടുക്കി ഡി.എം.ഒ. ഡോ. എല്‍. മനോജിനെയും ഏജന്റായ ഡ്രൈവര്‍ രാഹുല്‍ രാജിനെയും...

രാജ്ഭവൻ ആസ്വദിക്കാനല്ല ഞാനിരിക്കുന്നത്, അധികാരമുണ്ടോയെന്ന് കാണാം’തിരിച്ചടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ദ ഹിന്ദു ദിനപ്പത്രത്തിൽവന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പിണറായി വിജയനെ കടന്നാക്രമിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുമ്പോൾ പി.ആർ.ഏജൻസിയുടെ രണ്ട്...

Popular this week