24.9 C
Kottayam
Wednesday, October 2, 2024

4.72 കോടി രൂപയുടെ മക്‌ലാരൻ കാര്‍ എലി തിന്നു; വെളിപ്പെടുത്തി കാർത്തിക് ആര്യന്‍

Must read

മുംബൈ: ബോളിവുഡിലെ തന്‍റെതായ സ്ഥാനം ഉറപ്പിച്ച യുവ നടനാണ് കാർത്തിക് ആര്യന്‍. താരത്തിന്‍റെ വന്‍ ബജറ്റില്‍ ഒരുക്കുന്ന ചന്ദു ചാമ്പ്യൻ റിലീസിനായി ഒരുങ്ങുന്നതിനൊപ്പം അദ്ദേഹം ഭൂൽ ഭുലയ്യ 3 യുടെ ചിത്രീകരണത്തിലാണ് താരം. 

അടുത്തിടെ താരം തന്‍റെ ആഡംബര കാറായ മക്‌ലാരൻ ജിടി എലി തിന്ന രസകരമായ ഒരു സംഭവം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം. ഭൂൽ ഭുലയ്യ 2 എന്ന 2022 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ വിജയത്തിന് ശേഷം അതിന്‍റെ നിര്‍മ്മാതാവ് ഭൂഷൺ കുമാറാണ് ഈ കാര്‍ സമ്മാനിച്ചത്. മക്‌ലാരൻ ജിടി കാറിന്‍റെ  വില 4.72 കോടി രൂപയാണ്. തന്‍റെ വിലകൂടിയ  കാർ ഇപ്പോള്‍ എലികളുടെ സങ്കേതമായെന്നും അത് നന്നാക്കുവാന്‍ വീണ്ടും ലക്ഷങ്ങൾ മുടക്കേണ്ടി വന്നെന്നും കാർത്തിക് വെളിപ്പെടുത്തി.

ദ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ, എലികൾ കാറിന്‍റെ മാറ്റില്‍ താമസം തുടങ്ങി അത് കടിച്ചുമുറിച്ചു അതിനാല്‍ തനിക്ക് മക്ലാരൻ ഓടിക്കാൻ കഴിയില്ലെന്ന് കാർത്തിക് വെളിപ്പെടുത്തി. “ഞാൻ എന്‍റെ മറ്റൊരു കാറാണ് ഓടിച്ചിരുന്നത്. അതിനാല്‍ മക്‌ലാരൻ ആദ്യം ഓടിച്ചില്ല. അതിനാല്‍ ഏറെക്കാലം ഗാരേജിൽ കിടന്നതിനാൽ എലികൾ അതില്‍ പലതും കടിച്ചുമുറിച്ചു. പിന്നീട് ലക്ഷക്കണക്കിന് രൂപ വേണ്ടി വന്നു അത് നന്നാക്കാന്‍” താരം പറ‍ഞ്ഞു.

 ചന്ദു ചാമ്പ്യൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം കബിര്‍ ഖാൻ നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്റെ മേയ്‍ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു.

കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചിത്രമാണ് ചന്ദു ചാമ്പ്യന്‍.  1983 ന് ശേഷം വീണ്ടും ഒരു ബയോപിക് ഒരുക്കുകയാണ് കബീര്‍ ഖാന്‍. സാജിത് നഡ്വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നടത്തുന്നത്. പ്രീതമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week