KeralaNews

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

‘ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ശ്രദ്ധേയനാകുന്നത്.

ഞായറാഴ്ച പുലർച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി നാടകത്തിലും ടെലിവിഷനിലും സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button