NationalNews

ആം ആദ്മി ബന്ധം: ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി വീണ്ടും ബി.ജെ.പിയിൽ ചേർന്നു

ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിലെ എ.എ.പി. ബന്ധത്തിന്റെ പേരില്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അരവിന്ദര്‍ സിങ് ലവ്ലി
ബി.ജെ.പിയില്‍ ചേര്‍ന്നു.കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മറ്റ് നാല് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ശനിയാഴ്ച അര്‍വിന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

അരവിന്ദര്‍ 2015-ലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അടുത്തിടെ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിങ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അമിത് മാലിക് എന്നിവരാണ് അര്‍വിന്ദറിനൊപ്പം ബി.ജെ.പി അംഗത്വമെടുത്ത മറ്റ് നാല് പേര്‍. പാര്‍ട്ടിയിലെ സ്ഥാനം മാത്രമാണ് വിടുന്നതെന്നും പാര്‍ട്ടി വിടുന്നില്ലെന്നുമായിരുന്നു അരവിന്ദര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഡല്‍ഹി കോണ്‍ഗ്രസ് നേതൃത്വമോ എ.എ.പി. നേതൃത്വമോ അരവിന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നുമില്ല.

കഴിഞ്ഞ ഏപ്രില്‍ 28-ന് ആയിരുന്നു അരവിന്ദറിന്റെ രാജി. നിരവധി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടും കോണ്‍ഗ്രസ് ഇപ്പോഴും എ.എ.പിയുമായി സഖ്യത്തിലാവുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ അരവിന്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button