CrimeKeralaNews

‘എംഡി വിദ്യാർഥിനി, കോഴ്സ് കഴിഞ്ഞാൽ കല്യാണം’ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി,യുവതിയും സുഹൃത്തും അറസ്റ്റില്‍

കൊല്ലം: സമൂഹമാധ്യമത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയും സുഹൃത്തും കൊല്ലത്ത് പിടിയിൽ. ചടയമംഗലം സ്വദേശിനി ബിന്ദു, ഇരങ്ങാലക്കുട സ്വദേശി റനീഷ് എന്നിവരാണ് പിടിയിലായത്. കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകുകയും പഠനത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ മാവേലിക്കര സ്വദേശിയിൽനിന്ന് യുവതിയും സുഹൃത്തും ചേർന്ന് തട്ടിയെടുക്കുകയുമായിരുന്നു.

കോട്ടയം സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപയും സമാന രീതിയിൽ തട്ടിയെടുത്തു. മറ്റൊരു പരാതിയിൽ കൊല്ലം സൈബർ പൊലീസ് വിളിച്ചു വരുത്തിയ ബിന്ദുവിനെയും റനീഷിനെയും കുറത്തികാട് പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ബിന്ദുവിന്റെ മകനും പങ്കുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നതായും പൊലീസ് അറിയിച്ചു.

ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ബിന്ദു, മകനും സുഹൃത്തുമായി ചേർന്ന് സമാന രീതിയിലുളള തട്ടിപ്പുകൾ ആസൂത്രണം ചെയ്തു നടത്തി വരികയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിവാഹ പരസ്യങ്ങൾ നൽകി, ബന്ധപ്പെടുന്നവരെ കെണിയിൽ കുടുക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button