CrimeFeaturedHome-bannerKeralaNews

KOCHI RAPE CASE: ബാറിൽ നൽകിയത് വ്യാജരേഖ;കൂട്ടബലാത്സംഗം ഓടുന്ന കാറിൽ

കൊച്ചി: കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ 19 വയസ്സുകാരിയായ മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മൂന്ന് പുരുഷന്മാരേയും രാജസ്ഥാൻ സ്വദേശിയായ സ്ത്രീയേയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കാക്കനാട് താമസിക്കുന്ന കാസർകോട് സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്.

പോലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചി ഷിപ്പ്‌യാഡിനു സമീപത്തെ ഒരു ബാറിൽ യുവാക്കൾക്കും ഒരു സ്ത്രീക്കുമൊപ്പം യുവതി എത്തി. പത്തുമണിയോടെ ബാറിൽ യുവതി കുഴഞ്ഞു വീണു. താമസസ്ഥലത്തേക്ക് എത്തിക്കാമെന്നു പറഞ്ഞ് യുവാക്കൾ ഇവരെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ ഈ സമയം കാറിൽ കയറിയില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറുമായി കറങ്ങിയ യുവാക്കൾ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് സൗത്ത് പോലീസിൽ പരാതി നൽകി. അവശനിലയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയും യുവാക്കളും മദ്യപിച്ച ബാറിൽ പോലീസ് പരിശോ­ധനടത്തി. ഇവിടെ യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. ഡി.ജെ. പാർട്ടി നടക്കുന്ന ബാറുകളിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. തുടർന്ന് യുവതിയുടെ സ്ത്രീ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഇതോടെയാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണിവരെന്ന് കണ്ടെത്തിയത്. പ്രതികൾ യുവതിയുമായി സഞ്ചരിച്ച കാർ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ആദ്യം ചികിത്സ തേടിയത്. പോലീസ് ഇടപെട്ട് ഇവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button