KeralaNews

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സിൽ സവർക്കറും; പുലിവാല് പിടിച്ച് കോൺഗ്രസ്

കൊച്ചി: ഭാരത് ബോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സിൽ സവർക്കർ. ആലുവ ചെങ്ങമനാട് സ്ഥാപിച്ച ഫ്ലക്സിലാണ് സവർക്കർ ഇടംപിടിച്ചത്. വിവാദമായതോടെ ഗാന്ധി ചിത്രം കൊണ്ട് മറച്ചു. പിന്നീട് ഫ്ലക്സുതന്നെ മാറ്റി. ഫ്ലക്സ് അച്ചടി സ്ഥാപനത്തിന് പറ്റിയ തെറ്റെന്ന് വിശദീകരണം.

സ്വാന്തന്ത്ര സമരത്തിൽ പങ്കെടുത്ത നേതാക്കളെ ഗൂഗിളിൽ തിരഞ്ഞപ്പോൾ സവർക്കും ചിത്രത്തിലുൾപ്പെട്ടെന്ന് വിശദീകരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന എറണാകുളത്തേക്ക് പ്രവേശിച്ചിരുന്നു. ആയിരക്കണക്കിന് അണികളും പ്രവർത്തകരും നാട്ടുകാരുമാണ് മാടവന – ഇടപ്പള്ളി യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്.

വൈകിട്ടു നാലുമണിയോടെ ഇടപ്പള്ളി ടോൾ ജംക്‌ഷനിൽ നിന്നു പദയാത്ര പുനരാരംഭിക്കും. രാത്രി ഏഴുമണിക്ക് ആലുവ സെമിനാരിപ്പടിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. ആലുവ യുസി കോളജിലാണ് രാത്രി താമസം. സംസ്ഥാന നേതാക്കൾക്കു പുറമേ സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button