InternationalNews

ഇന്ത്യയിലെ കോവിഡ് ചിത്രങ്ങള്‍ പകര്‍ത്തി, റോയിട്ടേഴ്സിന് പുലിറ്റ്സര്‍ പുരസ്കാരം

ന്യൂയോര്‍ക്ക്:ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ റോയിട്ടേഴ്സ് സംഘത്തിന് ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരം.

കഴിഞ്ഞ ജൂലൈയില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധമുഖത്തു കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയും ഫീച്ചര്‍ ഫൊട്ടോഗ്രഫി വിഭാഗത്തിലെ പുരസ്കാരം നേടിയ റോയിട്ടേഴ്സ് സംഘത്തിലുണ്ട്.

അദ്നാന്‍ ആബിദി, സന്ന ഇര്‍ഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. രോഹിന്‍ഗ്യ അഭയാര്‍ഥികളുടെ ദുരിതജീവിതം ക്യാമറയില്‍ പകര്‍ത്തിയതിന് 2018ലെ പുലിറ്റ്സര്‍ പുരസ്കാരം നേടിയയാളാണ് ഡാനിഷ് സിദ്ദീഖി.

യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നു 98 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് ദ് മയാമി ഹെറാള്‍ഡ് പത്രം ബ്രേക്കിങ് ന്യൂസ് വിഭാഗത്തിലെ പുരസ്കാരം നേടി. ക്യാപ്പിറ്റള്‍ ഹില്ലിലെ യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അക്രമത്തിന്റെ വാര്‍ത്തകള്‍ക്ക് ദ് വാഷിങ്ടന്‍ പോസ്റ്റിന് സാമൂഹികസേവന വിഭാഗത്തിലെ പുരസ്കാരം ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button