KeralaNews

അപസ്മാരമോ, ഹൃദയാഘാതമോ?നെറ്റ് പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ് മരിച്ച വിദ്യാർത്ഥിയുടെ മരണത്തിൽ പരിശോധന

കോട്ടയം:നാട്ടകം ഗവ.കോളജ് മൈതാനത്ത് നെറ്റ് പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു.

പനച്ചിക്കാട് ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്ക് സമീപം ഇടയാടിപ്പറമ്പിൽ പ്രസാദിൻ്റ മകൻ അരവിന്ദ് പി.ആർ (കണ്ണൻ – 19 ) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നാട്ടകം ഗവ.കോളജ് മൈതാനത്തായിരുന്നു സംഭവം. കോളജ് മൈതാനത്ത് നെറ്റ് പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു.

അധ്യാപകരും,സുഹൃത്തുക്കളും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടകം കോളേജിലെ രണ്ടാം വർഷം ബി.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി വിദ്യാർത്ഥിയാണ് അരവിന്ദ്.
ശ്രീരഞ്ജിനിയാണ് അമ്മ. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button