EntertainmentKeralaNews

മുപ്പത്തിയേഴാം വയസില്‍ നാല്‍പ്പത്തിമൂന്നുകാരിയുമായി വിവാഹം, അനൂപ് മേനോന്റെ വിവാഹകഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

കൊച്ചി: വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് അനൂപ് മേനോന്‍. കഠിന പ്രയത്നം കൊണ്ട് സിനിമയിലെത്തി തന്റെതായ ഇടം സൃഷ്ടിച്ചെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനൂപ് മേനോന് കഴിഞ്ഞിരുന്നു. അഭിനയത്തിനു പുറമേ സംവിധാനത്തിലും, തിരക്കഥാ രചനയിലും, ഗാനരചനയിലും മികവുകാട്ടാന്‍ അനൂപിന് സാധിച്ചിരുന്നു.

സിനിമ പോലെ തന്നെ ഒരുപാട് വ്യത്യസ്തത നിറഞ്ഞ ജീവിതമായിരുന്നു അനുപിന്റേത്. പി.ഗംഗാധരന്‍ നായരുടെയും ഇന്ദിരാ മേനോന്‍ന്റെയും മകനായി 1977 ഓഗസ്റ്റ് 3-ന് കോഴിക്കോടാണ് അനൂപ് ജനിച്ചത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലായിരുന്നു അനൂപിന്റെ പ്രാഥമികവിദ്യാഭ്യാസം. പഠനത്തില്‍ മിടുക്കനായിരുന്നു അനൂപ് പിന്നീട് എത്തിയത് തിരുവനന്തപുരം ലോ കോളേജില്‍ ആണ്.

ഒന്നാംറാങ്കോടെ നിയമത്തില്‍ ബിരുദം. പിന്നീട് ദുബായില്‍ അധ്യാപകന്‍ വേഷം. ഇതിനിടെയാണ് അവതാരകനായും അനുപ് മേനോന്‍ എത്തിയത്. പിന്നീട് ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നീ സീരിയലുകളില്‍ പ്രധാന കഥാപാത്രമായി അനൂപ് എത്തി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനൂപിന് സാധിച്ചു.

അങ്ങനെ മലയാളി കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ അനൂപ് പ്രിയങ്കരനായി മാറി.2002 പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചലച്ചിത്രത്തിലൂടെ അനൂപ് മിനിസ്‌ക്രീനില്‍ നിന്നും ബിഗ്സ്‌ക്രീനിലേക്ക് എത്തുകയായിരുന്നു. 2005 ഇല്‍ പുറത്തിറങ്ങിയ മോക്ഷം, കയ്യൊപ്പ് എന്നീ സിനിമകളിലും അനൂപ് അഭിനയിച്ചു. പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി വീണ്ടും അനൂപ് വ്യത്യസ്തനായി.

തിരക്കഥാരചന യിലേക്കുള്ള അനൂപിനെ അരങ്ങേറ്റ ചിത്രമായിരുന്നു 2007 പുറത്തിറങ്ങിയ ഈ ചലച്ചിത്രം.ലൗഡ്സ്പീക്കര്‍,കേരള കഫേ,കോക്ക്ടൈല്‍,ആംഗ്രി ബേബീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അനൂപ് തന്റെ അഭിനയപാടവം തെളിയിച്ചു. ഇതിനിടയിലാണ് ഭാവന യുമായി ചേര്‍ന്ന് ഗോസിപ്പുകള്‍ പുറത്തുവന്നത്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും അനൂപ് വെളിപ്പെടുത്തി.

പക്ഷെ, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പത്തനാപുരം സ്വദേശിയായ ക്ഷേമ അലക്സാണ്ടറെ അനൂപ് വിവാഹം കഴിച്ചു. 2014 ഡിസംബര്‍ 20 നായിരുന്നു അനൂപ് മേനോന്റെയും ക്ഷേമ അലക്സാണ്ടറിന്റെയും വിവാഹം.ക്ഷേമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹസമയത്ത് അനൂപിന് 37 വയസ്സും ക്ഷേമയ്ക്ക് 43 വയസ്സുമായിരുന്നു പ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button