EntertainmentNews

എനിക്ക് മൂത്രമൊഴിക്കണം, പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ! സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചു വരുത്തി മലര്‍ത്തി കിടത്തി മുഖത്തേക്ക് മൂത്രമൊഴിച്ച് ഗായിക

സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച് റോക്ക് ഗായിക. സംഭവം വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഗായിക മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് ആരാധകനെ അധിക്ഷേപിച്ചത്.

എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ നമുക്കൊരു രംഗം സൃഷ്ടിക്കാം’, എന്നാണ് പറയുന്നത്. വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും അവര്‍ ആലപിക്കുന്നു.

സംഭവം വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ഇതിന് പിന്നാലെ ഡെയ്‌റ്റോണ ബീച്ച് പോലീസിന്റെ ഫേസ്ബുക്കില്‍ ചിലര്‍ വിവരം ചൂണ്ടിക്കാട്ടി. പോലീസ് നിര്‍ദേശം അനുസരിച്ച് ഒരാള്‍ പരാതിയും നല്‍കി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം സംഭവം അന്വേഷിക്കുകയായിരുന്നു.

സോഫിയ യുറിസ്റ്റ ഇതിന് പിന്നാലെ ക്ഷമാപണം അറിയിച്ചിരിക്കുകയാണ്. ‘എല്ലാവര്‍ക്കും നമസ്‌കാരം. ഡെയ്‌റ്റോണയില്‍ നടന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവലിലെ എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നി. സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്‌പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്.അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്’. സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://youtu.be/teZUOeotO5g

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button