Entertainment

മുത്തേ ഞാന്‍ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു; ആതിര മാധവിന്റെ വാക്കുകള്‍

മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര റേറ്റിംഗില്‍ ഒന്നാമതായി തന്നെ മുന്നോട്ട് പോകുകയാണ്. കുടുംബവിളക്ക് സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ച താരമാണ് അമൃത നായര്‍. പരമ്പരയുടെ തുടക്കം ശീതളായി നടി പാര്‍വതി വിജയിയായിരുന്നു പിന്നീടാണ് അമൃത എത്തിയത്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ആതിര മാധവിനൊപ്പമുളള അമൃതയുടെ ചിത്രങ്ങളാണ്. ”മുത്തേ ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെയാണ് ആതിര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് മൈ ലൗ എന്നും അമൃത കമന്റിട്ടിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുളളിലാണ് താരങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പോസ്റ്റിന് ആരാധകരുടെ കമന്റുകളും ഏറെയാണ്.

കുടുംബവിളക്കിലെ മറ്റ് താരങ്ങളോട് വളരെ അടുത്ത ബന്ധമാണ് അമൃതയ്ക്കുളളത്. ലൊക്കേഷനില്‍ നിന്നുളള ഫോട്ടോകളും വീഡിയോകളും താരം പങ്കുവെക്കാറുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് കുടുംബവിളക്കില്‍ നിന്നും അമൃത പിന്‍മാറിയിരുന്നു. അമൃതതന്നെയാണ് യൂറ്റൂബുവഴി ആരാധകരെ അറിയിച്ചത്. മറ്റൊരു പ്രോഗ്രാമില്‍ ചാന്‍സ് ലഭിച്ചതുകൊണ്ടാണ് താരം കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയത്. ഇനി തിരികെ വരില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടി ശ്രീലക്ഷ്മിയാണ് ശീതളായി എത്തിയിരിക്കുന്നത്.

ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, ഹിന്ദി,തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കൃഷ്ണകുമാര്‍ മേനോന്‍, ആനന്ദ് നാരായണന്‍, നൂപിന്‍ ജോണി, എഫ്. ജെ. തരകന്‍, ആതിര മാധവ്, ദേവി മേനോന്‍, ശരണ്യ ആനന്ദ് എന്നിനരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button