Entertainment

ടോക്സിക് റിലേഷനുകള്‍ പേടിക്കേണ്ടവയാണ്; പുതിയ വീഡിയോയുമായി അശ്വതി ശ്രീകാന്ത്

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് അടുത്തിടെയാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ നടി മടി കാണിക്കാറില്ല. ഇപ്പോഴിതാ ടോക്സിക് റിലേഷനുകലെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് അശ്വതി. എന്താണ് ഒരു ടോക്‌സിക് റിലേഷനെന്നും, അതില്‍നിന്നും എങ്ങനെ വഴിമാറിനടക്കാമെന്നും വ്യക്തമാക്കുകയാണ് അശ്വതി.

‘നിങ്ങളുടേത് ഒരു ടോക്‌സിക് അല്ലെങ്കില്‍ അനാരോഗ്യകരമായ റിലേഷനാണോ എന്നത് നോക്കാം’ എന്ന തലക്കെട്ടോടെയാണ് അശ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ മുഴുവനായും കണ്ടുകഴിയുമ്പോള്‍, ആരുടെയെങ്കിലും റിലേഷനുകള്‍ തകര്‍ന്നാല്‍ താന്‍ ഉത്തരവാദിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി വീഡിയോ ആരംഭിക്കുന്നത്.

അനാരോഗ്യകരമായ ബന്ധങ്ങളുടെ പത്ത് പോയിന്റുകള്‍ അക്കമിട്ടു നിരത്തിയാണ്, ഇതെല്ലാം പ്രശനമാണ്, വീണ്ടും ചിന്തിക്കേണ്ടവയാണ് എന്ന് അശ്വതി പറയുന്നത്. ചെറിയ നുണയല്ലേ എന്ന് കരുതുന്നത് മുതല്‍ പരസ്പരമുള്ള പീഡനങ്ങളുടെ വിഷയം വരെയും പരിമിതമായ സമയത്തിനുള്ളില്‍ അശ്വതി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇക്കാലത്ത് ചര്‍ച്ചാവിഷയമാക്കേണ്ട വിഷയമാണ് അശ്വതി ഉന്നയിക്കുന്നതെന്നാണ് മിക്ക ആളുകളും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

അശ്വതിയുടെ വീഡിയോ കാണാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button