News
ബംഗളൂരുവില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണു; ഞെട്ടിക്കുന്ന വീഡിയോ
![](https://breakingkerala.com/wp-content/uploads/2021/09/building.jpg)
ബംഗളൂരു: ബംഗളൂരുവിലെ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെട്രോ നിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. അമ്പതോളം പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കെട്ടിടം തകരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇവരെ ഇവിടെനിന്നും ഒഴിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബലക്ഷയം മൂലം കെട്ടിടം ചരിഞ്ഞു നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
https://twitter.com/i/status/1442393353530724352
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News