Entertainment

ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറി, ചിത്രം വൈറലായതോടെ നടി തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തം

ഇന്‍ഡോര്‍: ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു കയറിയതിന് തെന്നിന്ത്യന്‍ താരം തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. താരത്തെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. സിനിമ ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത് ത്രിഷ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇടവേളയിലാണ് താരം ക്ഷേത്രത്തിലെത്തിയത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വന്റെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചായിരുന്നു ത്രിഷ കയറിയത്. ക്ഷേത്രത്തിനകത്ത് കയറിയ ത്രിഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ഈ ചിത്രങ്ങളാണ് സംഘടനകളെ പ്രകോപിപ്പിക്കാന്‍ കാരണമായത്. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നതായി ന്യൂസ് 18 കന്നഡ, സാക്ഷി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിഷയെ മാത്രമല്ല മണിരത്‌നത്തെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button