24.9 C
Kottayam
Saturday, November 23, 2024

സംസ്ഥാനത്തെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കൊവിഡ് 19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 2,81,828 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്‌സിനാണ് തിരുവനന്തപുരം ജില്ലയില്‍ നല്‍കിയത്. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ ടീമിന്റെ അവലോകന യോഗം നടത്തി. വാക്‌സിന്‍ ലഭ്യമാക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 1,41,909 പേരാണ് കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് ജനുവരി 16 നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ നല്‍കി വരുന്നത്. ഇപ്പോള്‍ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി വരുന്നു.

ഇതോടൊപ്പം കൊവിഡ് മുന്നണി പോരാളികള്‍, അനുബന്ധ രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍ തുടങ്ങിയ 18നും 45നും ഇടയ്ക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കി വരുന്നു. വിദേശ രാജ്യങ്ങളില്‍ പോകുന്നവരേയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നായ കുറുകെ ചാടിയ ബൈക്കിന് നിയന്ത്രണം വിട്ടു, ടിപ്പർ ഇടിച്ച് യുവതി മരിച്ചു

കൊല്ലം: പാരിപ്പള്ളിയില്‍ വാഹനത്തിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വിനീത (42) ആണ് മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ വിനീതയും ഭര്‍ത്താവ് ജയകുമാറും സ്‌കൂട്ടറില്‍ തിരുവന്തപുരത്തേയ്ക്ക് ജോലിക്ക് പോകവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പോലീസ്...

പാലക്കാട്ടെ കോൺഗ്രസ് ജയം വർഗീയതയുടെ പിന്തുണയോടെ- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ...

കാശിനായി അഡ്ജസ്റ്റ് ചെയ്തിട്ടില്ല; സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; വിവാദപരാമർശവുമായി ആലുവയിലെ നടി

കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ...

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.