Home-bannerKeralaNews
അലിവില്ലാതെ കര്‍ണാടക,ആംബുലന്‍സിനെ അതിര്‍ത്തി കടത്തിയില്ല,ചികിത്സ കിട്ടാതെ രോഗി മരിച്ചു
കാസര്‍കോട്: അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പോകാന്‍ സാധിക്കാതിരുന്നയാള്‍ മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയും കാസര്‍കോടിന്റെ വടക്കേ അതിര്‍ത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസായിരുന്നു.
ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലന്‍സില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News