![](https://breakingkerala.com/wp-content/uploads/2021/04/crime-3-1.jpg)
ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ഗിത്തോർണി ഗ്രാമത്തിലെ വീട്ടിലാണ് ദില്ലി പൊലീസിൽ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ രണ്ട് മക്കളെ അബോധാവസ്ഥയില്‍ വീട്ടിലെ കുളിമുറിയില്‍ നിന്നും കണ്ടെത്തി.
അയല്‍വാസി വീട്ടിലെത്തി വിളിച്ചിട്ടും വിളി കേള്‍ക്കാതെ വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.അകത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു വാതില്‍.
പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്ത കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. ഇളയ മകന് അത്യാസന്ന നിലയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News