KeralaNews

പത്തനാപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി വി.എസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥി പ്രചാരണം അവസാനിപ്പിച്ച് സ്വയം നിരീക്ഷണത്തിലേക്ക് മാറി. അവസാന ദിവസങ്ങളില്‍ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും സ്ഥാനാര്‍ഥിക്കായി പ്രചാരണ രംഗത്തുണ്ടാകുമെന്ന് അറിയിച്ചു.

ശക്തമായ മത്സരം നടക്കുന്ന പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാര്‍ എല്‍ഡിഎഫിനായും കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല യുഡിഎഫിനായും മത്സര രംഗത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker