അബ്ദുള്ളക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും
ന്യൂഡല്‍ഹി: മോദി പ്രശംസയേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍.എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബി.ജി.പിയില്‍ ചേരും.ബി.ജെ.പി പാര്‍ലമെണ്ടറി പാര്‍ട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിയ്ക്കുക.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി,ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവവരുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടതത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടു പിന്നാലൊണ് മോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്. വിഷയത്തില്‍ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വി.എം.സുധീരനടക്കമുള്ള മുതുര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തോടെ സംസ്ഥാനത്തെ മൂന്നു പ്രധാന പാര്‍ട്ടികളിലും നേതാവായ ആളായി മാറുകയാണ് അബ്ദുള്ളക്കുട്ടി.എസ്.എഫ്.ഐ-ഡി.വൈ.ഫെ്.ഐ സംഘടനകളുടെ തീപ്പൊരി നേതാവായാണ് അബ്ദുള്ളക്കുട്ടി രാഷ്ട്രിയത്തില്‍ പ്രവേശിപ്പിച്ചത്. കണ്ണൂരില്‍ അട്ടിമറി ജയം നെടിയ യുവാവ് അന്ന് പാര്‍ട്ടിയ്ക്ക് അത്ഭുതക്കുട്ടിയായിരുന്നു.