Home-bannerKeralaPolitics
അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്,മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മോദി പ്രശംസയേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു.എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പച്ചക്കൊടി ലഭിയ്ക്കുന്നതിനു മുന്നോടിയായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ നടക്കുമെന്ന് വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News