KeralaNews

ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമര്‍പ്പിക്കും; ഉദ്ഘാടനം ഉച്ചയ്ക്ക് ഒന്നിന്

ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നത്തിന് ഇന്നു സാക്ഷാത്കാരം. ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് ഒന്നിനു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു നിര്‍വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്നിഹിതനാകും. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും.

കേന്ദ്രസഹമന്ത്രി വി.കെ. സിംഗ്, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എംപിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാല്‍, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവര്‍ പങ്കെടുക്കും.

കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button