KeralaNews

കേസ് കെട്ടിച്ചമച്ചത്, മകളെ ജയിലില്‍ നിന്നിറക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തി; കടയ്ക്കാവൂര്‍ കേസില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ പിതാവ്

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമെതിരെ ഗുരുതര വിമര്‍ശനവുമായി അറസ്റ്റിലായ യുവതിയുടെ പിതാവ്. പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിഞ്ഞുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചത്. മകളെ ജയിലില്‍ നിന്നിറക്കില്ലെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തി. സ്ത്രീധനം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും യുവതിയുടെ പിതാവ് പരാതി നല്‍കി.

മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പോക്സോ കേസില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്.

എന്നാല്‍ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകന്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്റെ വെളിപ്പെടുത്തല്‍. ചേട്ടനെ മര്‍ദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button