EntertainmentHome-bannerKeralaNews

മുടിനീട്ടിവളര്‍ത്തി പൊട്ടുതൊട്ട് മീശവെച്ച പെണ്ണായി മമ്മൂട്ടി,മാമാങ്കത്തിലെ പെണ്‍വേഷം ചര്‍ച്ചയാകുമ്പോള്‍

കൊച്ചി: മമ്മൂട്ടി നായകനാവുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം അണിയറയില്‍ ഒരുങ്ങുകയാണ്‌.ചിത്രത്തെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ തന്നെയാണ് മോളിവുഡിലെ സിനിമാചര്‍ച്ചകളെ ചൂടുപിടിപ്പിയ്ക്കുന്നത്.സിനിമയുടെ ട്രെയിലറും പാട്ടും പാട്ടുസീനുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു.ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ വേണു കുന്നപ്പള്ളി പുറത്തുവിട്ടിരിയ്ക്കുന്ന മമ്മൂട്ടിയുടെ പെണ്‍വേഷമാണ് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. വനിത മാസികയുടെ കവര്‍ചിത്രമാണ് കുന്നപ്പള്ളി ഫേസ് ബുക്കില്‍ പങ്കുവെച്ചിരിയ്ക്കുന്നത്.മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങള്‍ എന്നാണ് അടിക്കുറിപ്പ്. പെണ്ണഴകില്‍ മമ്മൂട്ടിയെന്ന് വനിതയും മമ്മൂട്ടി ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിയ്ക്കുന്നു.

നീണ്ട മുടിയും വട്ടപ്പൊട്ടുമുള്ള മീശവെച്ച പെണ്‍ മമ്മൂട്ടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.ഡിസംബര്‍ 12 ന് പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിനൊപ്പം തെമിഴ് തെലുങ്ക്,ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.വടക്കന്‍ പാട്ടിലെ ചാവേറുകളുടെ ചരിത്രമാണ് മാമാങ്കത്തിലൂടെ സംവിധായകന്‍ എം.പദ്മകുമാര്‍ അനാവരണം ചെയ്യുന്നത്.ഉണ്ണി മുകുന്ദന്‍,അനു സിത്താരം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ വേഷം കൈരായം ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button