KeralaNews

പാസഞ്ചറിന്റെ സ്ഥാനത്ത് മെമു,അറവുമാടുകളെപ്പോലെ ആലപ്പുഴ റൂട്ടിലെ ട്രെയിന്‍ യാത്രക്കാര്‍,പ്രതിഷേധം ഇരമ്പുന്നു

ആലപ്പുഴ :16 ബോഗികളുമായി രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന 66314 പാസഞ്ചർ നിർത്തലാക്കിയിട്ട് 11 കോച്ച് ഉള്ള മെമു ഓടിക്കുന്നതിനെതിരെയാത്രക്കാരുടെ പ്രതിഷേധം. 16 കോച്ചിൽ യാത്ര ചെയ്തിരുന്ന 3000-ൽ ഏറെ യാത്രക്കാരാണിപ്പോൾ അറവുമാടുകളെ കുത്തി നിറച്ച് കൊണ്ട് പോകുന്നത് പോലെ മെമുവിന്റെ 11 കോച്ചിൽ (ചില ദിവസങ്ങളിൽ 10 എണ്ണം) യാത്ര ചെയ്യേണ്ടിവരുന്നത്. പല ദിവസങ്ങളിലും തുറവൂർ,എഴുപുന്ന,അരൂർ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് വണ്ടിയിൽ കയറാൻ സാധിക്കാത്ത തരത്തിലുള്ള തിരക്കാണ്. യാത്രക്കാരുടെ നിരന്തരമായ പ്രതിഷേധ സമരങ്ങളുടെയും നിരവധി നിവേദനങ്ങളുടെയും ഫലമായി ഏതാണ്ട് 3 മാസം മുൻപാണ്‌ പാസഞ്ചർ 16 ബോഗിയുമായി ഒാടിത്തുടങ്ങിയത്. അതിനിടയിലുള്ള മെമുവിൻെറ കടന്നു വരവ് യാത്രക്കാരെ അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.കേരളത്തിൽ മറ്റെങ്ങും പരീക്ഷണം നടത്താതെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ആലപ്പുഴ – എറണാകുളം റൂട്ടിൽ മെമു പരീക്ഷിച്ചത് ഇവിടുത്തെ യാത്രക്കാരോടുള്ള അവഗണനയും മനുഷ്യത്വരഹിതമായ നടപടിയും ആണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള അടിയന്തിര നടപടികൾ – മറ്റു സംസ്ഥാനങ്ങളിലെപ്പോലെ 16 കാറുകളുള്ള മെമു ഉപയോഗിക്കുക, കൂടുതൽ സർവ്വീസുകൾ ആരംഭിക്കുക എന്ന്നീ  കൈക്കൊള്ളണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button