Home-bannerKeralaNewsRECENT POSTS
സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഉത്തരാഖണ്ഡ്: സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ കന്‍സാലിയിലാണ് അപകടം. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. 18 വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ വിദ്യാര്‍ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടനെ സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആര്‍.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News