കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ അറുപതുകാരന്‍ അറസ്റ്റില്‍. പോത്താനിക്കാട് ചേറ്റുകുടി മത്തായിയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയാകുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയില്‍ ഉണ്ടായ അസ്വാഭാവിക മാറ്റത്തെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തായത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയ പ്രതിയെ അടിമാലിക്ക് സമീപം ഇരുമ്പുലത്തില്‍ നിന്നാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്.
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News