കൊവിഡ് നേരിടാന്‍ തമിഴ്‌നാട്ടില്‍ 60 മണിക്കൂര്‍ അതിതീവ്ര ലോക്ക് ഡൗണ്‍,പിന്തുണയുമായി കേരളം
തിരുവനന്തപുരം കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ അറുപത് മണിക്കൂര്‍ ലോക്ക്ഡൗണ്‍ ശക്തിപ്പെടുത്താനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പൊലീസ് പരിശോധന ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ ദിവസങ്ങളില്‍ തമിഴ് നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളിലാണ് നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങളുടെ ഉള്‍പ്പടെയുള്ളവയുടെ വില്‍പ്പനയ്ക്കും വിലക്കുണ്ട്.
അവശ്യ സാധനങ്ങള്‍ കോര്‍പ്പറേഷന്‍ വീട്ടിലെത്തിച്ച് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ക്കും റേഷന്‍ കാര്‍ഡുകളുമുള്ളവര്‍ക്കും മാത്രമാകും ഇത്തരത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുക.
തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം തമിഴ്‌നാട്ടില്‍ 1821 ആയിഉയര്‍ന്നു. ഇതുവരെ 22 പേരാണ് മരിച്ചത്. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.