തൃശൂര്‍: കാറിനുള്ളില്‍ സൂക്ഷിച്ച 65 കുപ്പി മദ്യവുമായി 50 കാരന്‍ അറസ്റ്റില്‍. പട്ടിക്കാട് കമ്പനിപ്പടി മണ്ടന്‍ച്ചിറ പാലാട്ടിക്കുന്നേല്‍ ജോര്‍ജ് ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ‘റോങ് നമ്പര്‍’ എന്ന കോഡ് വാക്ക് ഉപയോഗിച്ചാണ് ജോര്‍ജ് ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തി മദ്യവില്‍പന നടത്തിയിരുന്നത്.
ഇത് മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇതേ കോഡ് ഉപയോഗിച്ചു വിളിച്ചു വരുത്തി പ്രതിയെ തന്ത്രപരമായി കുടുക്കുകയായിരുന്നു. വിവിധ ബ്രാന്‍ഡുകളിലായി 35.5 ലീറ്റര്‍ മദ്യം ജോര്‍ജിന്റെ കാറില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തു. ഡ്രൈ ഡേ ദിവസങ്ങൡാണു മദ്യവില്‍പന കൂടുതലും നടത്തിയിരുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News