തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ എന്നുള്ള നിബന്ധന സൗകര്യങ്ങള്‍ക്കനുസരിച്ച് കുറയ്ക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50 പേര്‍ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഉറപ്പാക്കാന്‍ ജാഗ്രത കാണിക്കണം. സ്റ്റാഫിന്റെ അഭാവം കൊവിഡ് പ്രതിരോധത്തിന് തടസമാവരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വര്‍ധിക്കുന്ന ജില്ലകള്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ ചെയ്യാനാണ് ആലോചന. നാലാം തിയതി മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 37199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.