ആഗ്ര: കളിക്കുന്നതിനിടെ അഞ്ചു വയസുകാരന് 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു. ആഗ്രയിലെ ധാരിയായി ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ആഗ്ര റൂറലിലെ ഫത്തോഹാബാദിലുള്ള നിബോഹാര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അനക്കം അറിയാന്‍ കഴിയുന്നുണ്ടെന്നും കുട്ടി പ്രതികരിക്കുന്നുണ്ടെണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം, പിതാവു കുഴിച്ച കുഴല്‍ക്കിണറിലേക്കാണ് കുഞ്ഞ് വീണതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. കുഴിയിലേക്ക് കുട്ടിക്കു പിടിക്കാനായി ഒരു കയര്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News