FeaturedNews

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 2500 കോടിയുടെ ഹെറോയിനുമായി നാലു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 2500 കോടി രൂപ വിലവരുന്ന ഹെറോയിന്‍ 354 കിലോഗ്രാം പിടിച്ചെടുത്തു. ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വരുന്ന 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.

മയക്കുമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കണ്ടെയിനറുകളില്‍ ഒളിച്ചുകടത്താന്‍ ശ്രമത്തിനിടയിലാണ് സംഘം പോലീസിന്റെ പിടിയിലായത്. ഡല്‍ഹി പോലീസ് മാസങ്ങളായി നടത്തിവരുന്ന ഓപറേഷന്റെ ഭാഗമായാണ് ലഹരിവസ്തു പിടിച്ചെടുത്തത്.

മധ്യപ്രദേശ്, ഫരീദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിലായി സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുകയാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടില്‍ കോടികളുടെ ഇടപാട് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഈ കേസില്‍ പണത്തിന്റെ ഉറവിടം പാകിസ്ഥാനാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നീരജ് താക്കൂര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ഓപറേഷനില്‍ 22 ലക്ഷത്തിന്റെ മയക്കുമരുന്നുമായി 8 പേരെ പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button