31.3 C
Kottayam
Saturday, September 28, 2024

റോഡിന് മൂന്നു ലക്ഷം കോടി: കേരളത്തിന് ഗഡ്കരിയുടെ ഉറപ്പ്‌,പരസ്പരം പുകഴ്ത്തി മുഖ്യമന്ത്രിയും ഗഡ്കരിയും

Must read

തിരുവനന്തപുരം: മൂന്ന്‌ വാണിജ്യ ഇടനാഴികളുൾപ്പെടെ 2025-ൽ സംസ്ഥാനത്ത് മൂന്നുലക്ഷം കോടിയുടെ കേന്ദ്രാവിഷ്കൃതപദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കുതിരാൻ ഇരട്ടത്തുരങ്കങ്ങൾ എന്നിവയുടെ ഉദ്ഘാടനവും 13 ദേശീയപാതാവികസനപദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുപദ്ധതികളിലായി 919 കിലോമീറ്റർ വ്യവസായ ഇടനാഴി സംസ്ഥാനത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ദേശീയപാതകളാണ് വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുന്നത്. 87,224 കോടിയാണ് പദ്ധതിച്ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. 2024-നുമുമ്പ്‌ പൂർത്തിയാക്കുകയാണ് ലക്ഷ്യം. റോഡുവികസനത്തിലൂടെ വിനോദസഞ്ചാരമേഖലയ്ക്ക് മൂന്നിരട്ടി നേട്ടമുണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുഗതാഗതസംവിധാനത്തെ ബയോ, ഇലക്‌ട്രിക്, ഹരിത, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറ്റണം. യാത്രച്ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കും -ഗഡ്കരി പറഞ്ഞു.

40,453 കോടിയുടെ 12 ദേശീയപാതാപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് നടന്നത്. വടക്കാഞ്ചേരിമുതൽ തൃശ്ശൂർവരെയുള്ള ആറുവരിപ്പാത, കഴക്കൂട്ടംമുതൽ ടെക്‌നോപാർക്ക് വരെയുള്ള നാലുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. നിർമാണം തുടങ്ങുന്ന 544 കിലോമീറ്ററിലെ വികസനപദ്ധതികൾ ദേശീയ പാതാവിഭാഗമാണ് നടപ്പാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു. വികസനത്തിനായുള്ള സംസ്ഥാനത്തെ ജനത്തിന്റെ സഹകരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പദ്ധതികളെന്ന് മുഖ്യാതിഥിയായ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, ദേശീയപാതാവിഭാഗം ഉന്നത ഉദ്യോഗസ്ഥരായ ബി.എൽ. മീണ, എസ്.കെ. റസാഖ് എന്നിവർ പങ്കെടുത്തു.

പ്രഖ്യാപിച്ച പദ്ധതികൾ

വാണിജ്യ ഇടനാഴികൾ

1. തൂത്തുക്കൂടി-കൊച്ചി ഇടനാഴി

443 കിലോമീറ്റർ

സംസ്ഥാനത്ത് 166 കിലോമീറ്റർ

പദ്ധതിച്ചെലവ് 20,000 കോടി

2. മുംബൈ-കന്യാകുമാരി

1619 കിലോമീറ്റർ.

സംസ്ഥാനത്ത് 644 കിലോമീറ്റർ,

പദ്ധതിച്ചെലവ് 61,060 കോടി

3. ബെംഗളൂരു- മലപ്പുറം

322 കി.മീ

സംസ്ഥാനത്ത് 72 കി.മീ

പദ്ധതിച്ചെലവ് 7134 കോടി

തുറമുഖങ്ങൾ ബന്ധിപ്പിക്കാൻ 11 പദ്ധതികൾ

111 കിലോമീറ്റർ

ചെലവ് 25,000 കോടി

സംസ്ഥാനപാതകൾ

റെയിൽവേ മേൽപ്പാലങ്ങൾ, പാലങ്ങളുടെ നവീകരണം

അനുവദിച്ച തുക 400 കോടി

18 ബൈപ്പാസുകൾ

ആകെ ദൂരം 164 കി.മീ

അടങ്കൽ തുക 15,000 കോടി.

31 ഇടനാഴികൾ (നിലവിലുള്ള റോഡുകളുടെ വികസനം)

ആകെ ദൂരം 1544 കി.മീ

തുക 80,000 കോടി

കേന്ദ്രമന്ത്രി ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയോടെ ദേശീയപാതാ വികസനത്തിൽ കേന്ദ്രവും കേരളവും തമ്മിൽ തർക്കമായെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

റോഡു വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണുകയും വേണ്ട. കേന്ദ്രമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചു. ചർച്ചയിലൂടെ പരിഹാരം കാണും. ദേശീയപാതാ വികസനത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് സംസ്ഥാനം വഹിച്ചിരുന്നു. ഇത്തരത്തിൽ 5580 കോടി രൂപയാണ് നൽകിയത്. നേരത്തേ നടത്തേണ്ടിയിരുന്ന ദേശീയപാതാ വികസനം മുടങ്ങിയതുകാരണമുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമോ പിഴയോ ആയി ഇതിനെ കാണാം. എന്നാൽ, ഈ സ്ഥിതി തുടരാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. രാജ്യത്ത് എവിടെയും ഒരേ രീതിതന്നെ തുടരണം.

സംസ്ഥാനത്ത് ഭൂമിവില കൂടുതലാണെന്ന യാഥാർഥ്യം സംസ്ഥാനസർക്കാരിനും അറിയാം. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ നിർദേശം കേന്ദ്രത്തെ അറിയിച്ചു. അതിൽ തർക്കമില്ല.

നിതിൻ ഗഡ്കരി മുൻകൈയെടുത്തതുകൊണ്ടാണ് സംസ്ഥാനത്തെ ദേശീയപാതാവികസനം യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണമാണ് ദേശീയപാതാവികസനത്തിന് മുതൽക്കൂട്ടായതെന്ന് നിതിൻ ഗഡ്കരിയും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

Popular this week