FeaturedNews

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; മൂന്നു മരണം, നാലു പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മൂന്നു മരണം. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ എന്ന ഗ്രാമത്തിലാണ് സംഭവം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഒരു കുട്ടിയെയുമാണ് കാണാതായിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ( ജമ്മു, കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫര്‍ബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്) വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker