KeralaNews

കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ, തൃശൂരില്‍ 27 പേ‌ർ ആശുപത്രിയിൽ

തൃശൂർ: കുഴിമന്തി കഴിച്ച് 27 പേർ ആശുപത്രിയിൽ. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി എട്ടരയോടെ കുഴിമന്തി വാങ്ങിക്കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. ഷവർമ്മ തയ്യാറാക്കുന്നതിലും വിൽക്കുന്നതിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് മിക്ക പരാതികളും. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 98 ഷവർമ കടകളിൽ പരിശോധന നടത്തി. 23 കടകൾക്ക് നോട്ടീസ് നൽകി. അഞ്ച് കടകൾക്ക് പിഴ ചുമത്തി.

ഷവർമ തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

ഷവർമ കടകളിലെ പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിർമ്മാണ രീതിയാണെന്ന് അധികൃതർ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോൾ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്ന് മുതൽ 3.5 മിനിറ്റ് നേരം വരെ 6065 ഡിഗ്രി ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് മയോണൈസ് നിർമിക്കേണ്ടത്. ഷവർമ ഉണ്ടാക്കുന്നവരുടെ മെഡിക്കൽ ഫിറ്റ്‌നസും പ്രധാനമാണ്. ഷവർമ പാർസലായി നൽകുമ്പോൾ ഒരു മണിക്കൂറിനകം ഉപയോഗിക്കണം എന്നുള്ള ലേബൽ പതിച്ചായിരിക്കണം നൽകേണ്ടതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ലൈസൻസില്ലാത്ത കടകൾ അടപ്പിച്ചുവടകരയിലെ ജിഞ്ചർ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നീ കടകൾ ലൈസൻസ് ഇല്ലാത്തതിനാൽ അടപ്പിച്ചു.

മാർഗനിർദ്ദേശങ്ങൾ

ഷവർമ സ്റ്റാൻഡിൽ കോണിൽ നിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ ഉണ്ടായിരിക്കണം

കത്തി വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം

പെഡൽ കൊണ്ട് നിയന്ത്രിക്കുന്ന വേസ്റ്റ് ബിന്നുകൾ ആകണം

ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയുറ ധരിക്കണം

ഷവർമ കോൺ ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കണം

കോണിലുള്ള ഇറച്ചി ആവശ്യമായ സമയം വേവിക്കണം.

എത്ര ബർണർ ആണോ ഉള്ളത്, അത് മുഴുവൻ പ്രവർത്തിപ്പിക്കണം

കോണിൽ നിന്ന് മുറിച്ചെടുക്കുന്ന ഇറച്ചി വീണ്ടും ബേക് ചെയ്‌തോ ഗ്രിൽ ചെയ്‌തോ മാത്രം നൽകണം.

ഉത്പ്പാദിപ്പിച്ച മയോണൈസ് അന്തരീക്ഷ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്

ഷവർമയ്ക്ക് ഉപയോഗിക്കുന്ന പച്ചക്കറികൾ ക്ലോറിൻ ലായനിയിൽ കഴുകി വൃത്തിയാക്കണം

നാല് മണിക്കൂർ തുടർച്ചയായ ഉത്പ്പാദനശേഷം കോണിൽ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker