ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കോവിഡ് പോസിറ്റിവ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ജിടിബി ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ ആയിരുന്നു ഇരുപത്തിയാറുകാരനായ അനസ്. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അനസിനു കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോള്‍ അനസ് പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു.
” ശനിയാഴ്ച വൈകിട്ട് അനസിന്റെ വീട്ടിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തു തിരിച്ചു വരുമ്പോഴാണ് പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. ഇടവേളയില്ലാത്ത ആശുപത്രി ഡ്യൂട്ടി ആയതിനാല്‍ വീട്ടില്‍ പോവാതെ ഹോട്ടല്‍ മുറിയിലായിരുന്നു താമസം ഹോട്ടിലേക്കുള്ള വഴിയിലായിരുന്നു ആശുപത്രി. പനിയുണ്ടെന്നു തോന്നിയതിനാല്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റിവ് ആണെന്നു കണ്ടു. നേരെ ഡോക്ടറെ കണ്ടു. ഡോക്ടര്‍ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോള്‍ അനസ് പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. ”സുഹൃത്തായ ഡോ. ആമിര്‍ സുഹൈല്‍ പറയുന്നു.
ഉടൻ തന്നെ കാഷ്വാലിറ്റി എമര്‍ജന്‍സിയിലേക്കു മാറ്റി. സിടി സ്‌കാന്‍ എടുത്തു. തലച്ചോറില്‍ രക്തസ്രാവമുണ്ടെ്ന്നു കണ്ടു. വേഗം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഡോ. സുഹൈല്‍ പറഞ്ഞു. പുലര്‍ച്ചെയായിരുന്നു അനസിന്റെ മരണം. അതുവരെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകന്റെ മരണത്തിന്റെ ഞെട്ടലിലാണ് ജീവനക്കാർ