News

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീര്‍ യുവതി. ബോംബെ ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് ഏവിയേഷന്‍ ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അര്‍ഹയായത്. 15ആം വയസില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അയിഷ അടുത്ത വര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ്-29 വിമാനം പറത്തി പരിശീലനം നടത്തി. 2017ല്‍ ഇവര്‍ വാണിജ്യ ലൈസന്‍സും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലായി കശ്മീരിലെ സ്ത്രീകള്‍ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ടെന്ന് അയിഷ എഎന്‍ഐയോട് പറഞ്ഞു. ”കശ്മീരി വനിതകള്‍ ഇപ്പോള്‍ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍. കശ്മീരിലെ മറ്റു വനിതകളും മാസ്റ്റേഴ്‌സോ ഡോക്ടറേറ്റോ ചെയ്യുകയാണ്.”- അയിഷ പറഞ്ഞു.

”ചെറുപ്പം മുതല്‍ യാത്ര ഇഷ്ടമായതു കൊണ്ടും പറക്കല്‍ ഇഷ്ടമായതു കൊണ്ടുമാണ് ഞാന്‍ ഈ മേഖല തിരഞ്ഞെടുത്തത്. ഈ മേഖലയില്‍ ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ കഴിയും. അതുകൊണ്ടാണ് ഞാന്‍ ഒരു പൈലറ്റാവാന്‍ ആഗ്രഹിച്ചത്. 9-5 സമയത്തെ ഡെക്ക് ജോലിയല്ല അത്. കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതാണ്.”- അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button