KeralaNews

ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേനെ കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്ത്; ദമ്പതികളടക്കം നാല് പേര്‍ പിടിയില്‍

കൊല്ലം: വിശാഖപട്ടണത്തു നിന്നു കാറില്‍ കൊല്ലം നഗരത്തിലേക്കു കൊണ്ടുപോകുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി. ദേശീയപാതയില്‍ നീണ്ടകര ചീലാന്തി ജങ്ഷനു സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് കഞ്ചാവ് വേട്ട. ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റിലായി.

ആറ്റിങ്ങല്‍ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ മുരന്തല്‍ ചേരി സരിതാ ഭവനില്‍ അഭയ്ബാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷനില്‍ ഇടയിലഴികം പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേനയാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറി കാറിന്റെ ഡോര്‍ ഭാഗത്തു പൊതികളാക്കി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊല്ലം സിറ്റി ഡാന്‍സാഫും ചവറ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും അടങ്ങുന്ന ടീം നടത്തിയ പരിശോധന നടത്തിയത്. സമാനമായ രീതിയില്‍ നേരത്തേയും ഇവര്‍ കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു.ഇവര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് കൊല്ലം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ അറസ്റ്റിലാകുന്നത്.

ഇയാള്‍ക്കു വേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്നു കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു.കരുനാഗപ്പള്ളിയില്‍ നിന്നു ഡാന്‍സാഫ് ഇവരെ പിന്തുടരുകയും, ശക്തകുളങ്ങരയില്‍വച്ച് പിടികൂടാനായി പൊലീസ് കാത്ത് നില്‍ക്കുന്നതിനിടെ ചീലാന്തി ജങ്ഷനിലെ പെട്രോള്‍ പമ്പിലേക്കു കയറിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ചവറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ നിസാമുദ്ദീന്‍, ഡാന്‍സാഫ് എസ്‌ഐ ആര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker