KeralaNews

വർത്തയ്ക്കിടയിൽ പരാതിക്കാരൻ സഹിൻ ആന്റണിയുടെ പേരുപറഞ്ഞു,സംപ്രേഷണം കട്ട് ചെയ്ത് 24 ചാനൽ, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

കൊച്ചി:പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ പലരിൽ നിന്നായി കോടികൾ തട്ടിയ മോൻസൺ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങൾ വലിയ ചർച്ചയാകുന്നു .കെ സുധാകരനടക്കമുള്ള ഉന്നതരുമായി മോൺസണ് വളരെ അടുത്ത ബന്ധമാണ്
ഉണ്ടായിരുന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.ഉന്നത പോലീസുദ്യോഗസ്ഥരുമായും മോൺസൺ അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു മോൺസണും പോലീസുകാർക്കുമിടയിൽ ഇടനിലക്കാരനായി നിന്ന് പ്രവർത്തിച്ചത് 24 ന്യൂസ് കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയാണെന്ന കാര്യം പരാതിക്കാർ പരാതിയിൽ പറയുന്നു .

24 ന്യൂസിന്റെ വർത്തയ്ക്കിടയിൽ പരാതിക്കാരൻ സഹിൻ ആന്റണിയുടെ പേരുപറഞ്ഞപ്പോൾ ചാനലിൽ നിന്ന് ആ വാർത്ത കട്ടാക്കിയത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചാനലിൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.

തട്ടിപ്പിനിരയായ ആളുകൾ പണത്തിനായി തിരികെ സമീപിക്കുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്വാധീനവും ഉപയോഗിച്ചാണ് മോൺസൺ രക്ഷപെടാറുള്ളതെന്നും ഡി ജി സുരേന്ദ്രൻ, 24 ന്യൂസ് കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണി പരിചയപ്പെടുത്തിക്കൊടുത്ത എറണാകുളം മുൻ അസിസ്റ്റന്റ് കമ്മീഷണർ ലാൽജി ചേർത്തല സി ഐ ആയിരുന്ന അനന്തലാൽ ,എസ് ഐ അനസ് തുടങ്ങിയവർ മോൺസന്റെ വീട്ടിലെ സ്ഥിരം സന്ദർശകരും മോൺസൺ വേണ്ടി എന്ത് സഹായവും ചെയ്യുന്ന വ്യക്തികളാണെന്നു പരാതിയിൽ പറഞ്ഞിരുന്നു

ചാനലിൻ്റെ നടപടിയിൽ പരിഹാസവുമായി ബി.ജെ.പി സഹയാത്രികനായ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ശ്രീജിത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപമിങ്ങനെ:

പുരാവസ്തു വിവാദത്തിൽപ്പെട്ട മോൻസൻ മാവുങ്കലിന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24ന്യൂസ് കാണിക്കുകയായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ, “സഹിൻ ആന്റണി ചേട്ടനാണ് ലാൽജി സാറിനെ വീട്ടിൽ കൊണ്ടുവരുന്നത്. ലാൽജി സാറിനും മോൻസൻ സാറിനും അടുത്ത ബന്ധമാണ്,” എന്ന് അജി പറയുമ്പോഴേക്കും No Input Signal എന്നൊരു സന്ദേശം വന്ന് ദൃശ്യം മുറിഞ്ഞു. പിന്നീട് അവതാരകൻ ചേട്ടൻ വന്ന് എന്തോ പറഞ്ഞു. വീണ്ടും തിരികെ വന്നപ്പോഴേക്കും ആ ഫ്ലോ അങ്ങ് നഷ്ടപ്പെട്ടു. 24ന്യൂസ് റിപ്പോർട്ടർ ആയ സഹിൻ ആന്റണി ചേട്ടനെ കുറിച്ച് അജി പറഞ്ഞത് എന്തായിരുന്നെന്ന് അറിയാൻ പ്രേക്ഷകർക്ക് താല്പര്യം ഉണ്ടാകുമല്ലോ.

സഹിൻ ആന്റണി ചേട്ടന്റെ പേരു പറഞ്ഞപ്പോൾ ദൃശ്യം മുറിഞ്ഞത് യാദൃശ്ചികമാണ് എന്നാണ് ഞാൻ കരുതുന്നത്. കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങൾ ലൈവിന് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ ചേട്ടനെ ഓർമ്മിപ്പിക്കുന്നു.

ഈ ദൃശ്യം ചാനലിന്റെ യൂട്യൂബ് ലൈവ് ചേട്ടനിൽ ഇപ്പോൾ ഇല്ല. അതിൽ പഴയഭാഗം കാണാനുള്ള ഓപ്ഷൻ ചേട്ടൻ ഇപ്പോൾ ലഭ്യമല്ല. YuppTV ചേട്ടൻ എന്ന ആപ്പ് വഴിയാണ് ഞാൻ ഈ ദൃശ്യം എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker