CrimeNationalNews

20 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു; വീട്ടിൽ ‘ഐ ലൗ യൂ’ എന്നെഴുതി മോഷ്ടാക്കൾ 

പനാജി: ഗോവയിലെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന ശേഷം ടിവി സ്ക്രീനിൽ മാർക്കർ പുേനയുപയോ​ഗിച്ച് ഐ ലൗ യൂ (I Love you) എന്നെഴുതി മോഷ്ടാക്കൾ. ദക്ഷിണ ഗോവയിലെ മാർഗാവോ ന​ഗരത്തിലെ വീട്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിബ് സെക് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെ‌ട്ടത്.

പരിശോധനയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തി. മോഷണ സംഘം ഒന്നര ലക്ഷം രൂപയും കവർന്നു. പരിശോധനക്കിടെ വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിൻ്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അജ്ഞാതരായ പ്രതികൾക്കെതിരെ ഭവനഭേദനത്തിനും മോഷണത്തിനും കേസെടുത്തതായി ഇൻസ്പെക്ടർ സച്ചിൻ നർവേക്കർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker