FeaturedHome-bannerNationalNews
രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ: നാല് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രണ്ട് ഉന്നതഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.
കലക്കോട്ട് വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News