പട്ടാമ്പി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 19 വയസുകാരന്‍ അറസ്റ്റില്‍. വല്ലപ്പുഴ ചെറുകോട് ചക്കാലംകുന്നത്ത് മുഹമ്മദ് അജ്മലിനെയാണ് പട്ടാമ്പി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്നു സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി അവിടെത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരന്‍ കുടുങ്ങിയത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കൗമാരക്കാരന്‍ പിടിയിലായത്. ഇയാളെ കോടിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News