CrimeKeralaNews

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം:ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി.തിരുവനന്തപുരം പേയാട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ A. P. ഷാജഹാന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങളും ചേർന്ന് തിരുവനന്തപുരം പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 187 kg കഞ്ചാവ് പിടികൂടി.

ഈ കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ അംഗങ്ങൾ ആയ അനീഷ്, സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിയന്മാർ ആന്ധ്രയിൽ താമസിച്ചു കൊറിയർ പാർസൽ ആയി വൻ തോതിൽ കഞ്ചാവ് കേരളത്തിലേക് കടത്തുന്ന രീതി ആണ് സ്വീകരിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ഏതാനും ദിവസങ്ങളായി സ്ഥലത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

റെയ്ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ R രാജേഷ്, A. പ്രദീപ്‌ റാവു, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ A P ഷാജഹാൻ, കമ്മിഷണർ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർമരായ ആദർശ്, വൈശാഖ്. വി പിള്ള, A. K. അജയകുമാർ, പ്രവിന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ കെ എൻ സുരേഷ്കുമാർ, എം. അസിസ്, നജ്മുദ്ദീൻ, S.ശിവൻ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ പാർട്ടിയും കട്ടാക്കട റേഞ്ച് പാർട്ടിയും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button