CrimeHome-bannerKeralaNews
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളത്ത് 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചു
കൊച്ചി: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളം പുത്തന്‍കുരിശില്‍ പതിനേഴുകാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. മൂന്നംഗ സംഘമാണ് യുവാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. വീട്ടിലെത്തിയ സംഘത്തെ പതിനേഴുകാരന്റെ മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു.
പട്ടിക കഷ്ണം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുത്തന്‍കുരിശ് പോലീസ് കേസെടുത്തത്. ചോറ്റാനിക്കര സ്വദേശികളായ മര്‍ദിച്ചതെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News