CrimeNews

സ്വകാര്യ ഭാഗത്തിലൂടെ എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് കാറ്റടിച്ച് കയറ്റി; 16കാരന് ദാരുണാന്ത്യം

ലക്‌നൗ: സൗകാര്യ ഭാഗത്തിലൂടെ എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 16കാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് ക്രൂര സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.

മാര്‍ച്ച് നാലിനാണ് അരി മില്ലില്‍ ജോലി ചെയ്യുന്ന 16കാരന് നേരേ അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ 16കാരനെ തൊഴിലാളികളായ അമിത്, സൂരജ്, കമലേഷ് എന്നിവര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോവുകയും മില്ലിലെ എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തുകൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ 16കാരനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ബരേലിയിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ഇവിടെ ചികിത്സയിലിരിക്കേ കുട്ടി ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരിന്നു.

അമിതും സുരാജും കുട്ടിയുടെ കൈകള്‍ പിടിച്ചുവെച്ചപ്പോള്‍ കമലേഷാണ് എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റിയത്. സംഭവത്തില്‍ 16കാരന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതേസമയം അതിക്രമത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. തമാശയ്ക്ക് വേണ്ടിയാണോ അതോ പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്ന എന്നകാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button