തൊടുപുഴ: ബന്ധുവായ 14 വയസുകാരിയെ 16 വയസുകാരന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പോലീസ് സ്റ്റേഷന് പരിധിയിലാണു സംഭവം. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ സന്ദേശങ്ങളയച്ചു ബന്ധം സ്ഥാപിച്ചശേഷം ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നു മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കൗമാരക്കാരന് പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News